KERALA
കര പിടിക്കാതെ എല്‍.ഡി.എഫ് .ഉറപ്പാണ് യു.ഡി.എഫ്
കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ സെഞ്ച്വറി നേടാമെന്ന സി.പി.എമ്മിന്റെ മോഹം പൊലിഞ്ഞു.ഉമാ തോമസ് ആദ്യം തുടങ്ങിയ ലീഡ് ഏക പക്ഷീയമായി നിലനിര്‍ത്തുകയാണ്. ലീഡ് നില പതിനയാതിരത്തിലേക്ക് നീങ്ങുകയാണ്. 9678വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ യു.ഡി.എഫിന് ഇതൊരു ട്രെന്റ് ആണെന്ന് തന്നെ പറയാനാവും. വോട്ടെണ്ണിയതിന്റെ 51 ശതമാനം വോട്ട് ഉമാ തോമസ് നേടി. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയ വോട്ടിന്റെ ഇരട്ടിയിലധികം വോട്ടാണ് യു.ഡി.എഫ് ഇത്തവണ നേടിയത.് 20 ശതമാനം വോട്ടിന്റെ വ്യത്്യാസമാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇപ്പോള്‍ ഉള്ളത.് പിണറായിക്കുള്ള തിരിച്ചടിയാണെന്ന് എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമാ തോമസ് 27 418 വോട്ട് നേടിയപ്പോള്‍ ജോ ജോസഫിന് 17951 വോട്ടേ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എന്‍ രാധാകൃഷ്ണന് 2498 വോട്ടേ ലഭിച്ചുള്ളൂ.
