Connect with us

HEALTH

രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ ജീവനക്കാർ പ്രതിഷേധത്തിൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്നുപേരെ ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. രണ്ട് ഹെഡ് നഴ്‌സുമാരേയും നോഡൽ ഓഫീസർ ഡോ. അരുണയേയുമാണ് സസ്‌പെൻഡ് ചെയ്‌തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ സംഭവം അന്വേഷിക്കും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

സസ്‌പെൻഷൻ നടപടിയിൽ കെ.ജി.എം.സി.ടി.എ പ്രതിഷേധം അറിയിച്ചുജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നടപടി പിൻവലിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനാ നേതാക്കൾ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആറാം വാർഡിലായിരുന്നു അനിൽകുമാർ ചികിത്സയിൽ കഴി‌ഞ്ഞിരുന്നത്. വീണതിനെ തുടർന്ന് കഴിഞ്ഞമാസം 21ആം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഇയാൾക്ക് കൊവിഡ് പിടികൂടുകയായിരുന്നു. കൊവിഡ് നെഗറ്റീവായ അനിൽകുമാറിന്റെ തലയുടെ പിൻഭാഗം പുഴുവരിച്ച നിലയിലാണ് തങ്ങൾക്ക് കിട്ടിയതെന്നാണ് കുടുംബാംഗങ്ങളുടെ  പരാതി.


Continue Reading