Crime
കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. രണ്ടാഴ്ചക്കകം വീണ്ടും ഹാജരാകണം

കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഇടതു സ്വതന്ത്രനായ വാര്‍ഡ് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. . രണ്ട് ആഴ്‌ചക്കകം ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയാണ് കസ്‌റ്റംസ് ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്.
ഫൈസലിന്റെ മൊഴി പരിശോധിച്ചും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനും ശേഷമായിരിക്കും ഫൈസലിനെ കസ്റ്റംസ് ഇനി ചോദ്യം ചെയ്യുക. ഇന്നലെ രാവിലെയാണ് ഫൈസലിനെ വീട്ടില്‍ നിന്നും കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഉച്ചയ്‌ക്ക് ശേഷം എത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് കിട്ടിയിരുന്നു.