KERALA
സി.ബി.ഐക്ക് മൂക്ക് കയറിടാൻ ഓർഡിനൻസ് വേണ്ടെന്ന് സി.പി.എം

തിരുവനന്തപുരം: സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിനു സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്നു സിപിഎം തീരുമാനിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ധാരണയായത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണു സിബിഐയെ നിയന്ത്രിക്കാൻ നീക്കമുണ്ടായത്. എന്നാൽ, ഓർഡിനൻസ് ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്നു പാർട്ടി വിലയിരുത്തി. ലൈഫ് മിഷൻ ക്രമക്കോട് സംബന്ധിച്ച അന്വേഷണം തടയാനാണ് ഓർഡിനൻസ് എന്നു വ്യാഖ്യാനിക്കപ്പെടുമെന്നും സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നു.
അതിനിടെ ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചു. ബാബറി മസ്ജിദ് കേസിൽ സിബിഐ കോടതിക്കുപോലും സിബിഐയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന കാര്യമാണു കേന്ദ്ര ഏജൻസികൾക്കെതിരെ പ്രചാരണ ആയുധമാക്കാൻ സിപിഎം ഉപയോഗിക്കുക.
ഇതിനിടെ, രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർന്ന ഫോണ് ആരോപണം വ്യക്തിപരമാണെന്നു പാർട്ടി നിരീക്ഷിച്ചു. ഇതിനാൽ പാർട്ടി ഒൗദ്യോഗികമായി പ്രതികരിക്കുന്നതിൽ നിന്ന് മാറി നിൽക്കാനും തീരുമാനിച്ചു.