Crime
മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദുബായ് സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തി

കൊച്ചി- മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ് സ്വപ്‌ന സുരേഷ്. 2016 ല്‍ മുഖ്യമന്ത്രിയുടെ ആദ്യ ദുബായ് സന്ദര്‍ശത്തിനിടെ ഒരു പെട്ടി കറന്‍സി നാട്ടിലേക്ക് കടത്തിയെന്നും കോണ്‍സുലേറ്റില്‍ നിന്ന് ഭാരമുള്ള പാത്രങ്ങള്‍ ക്ലിഫ് ഹൗസിലെത്തിച്ചെന്നും സ്വപ്‌ന വെളിപ്പെടുത്തി. 164 പ്രകരാം കോടതിയില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. മുഖ്യമന്ത്രിക്കും ഭാര്യക്കും മകള്‍ക്കുമുള്ള ബന്ധവും താന്‍ കോടതിയെ അറിയില്ലെന്നും ഇവര്‍ പറഞ്ഞു. സ്വര്‍ണ്ണ ക്കടത്തുമായ് ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് താന്‍ കോടതിക്ക് നല്‍കി. തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും സ്വപ്ന കോടതിയോട് അപേക്ഷിച്ചു. ശിവശങ്കറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫിലെത്തുമ്പള്‍ വേണ്ട സൗകര്യം ചെയ്തു കൊടുക്കാന്‍ പറഞ്ഞിരുന്നത.് കോണ്‍സുലേറ്റില്‍ നിന്ന് സാധനങ്ങള്‍ ക്ലിഫ് ഹൗസിലെത്തിച്ചതിനെ ക്കുറിച്ച് മുഖ്യമന്ത്രിക്ക അറിയാമായിരുന്നെന്നും സ്വപ്‌ന പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അതിന് കോടതിയുടെ നിര്‍ദേശമുണ്ടെന്നും കൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു.