Crime
തവനൂരിൽ പൊലീസും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം.ജലപീരങ്കി പ്രയോഗിച്ചു

തവനൂരിൽ പൊലീസും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം.ജലപീരങ്കി പ്രയോഗിച്ചു.
മലപ്പുറം: തവനൂരിൽ പൊലീസും യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡുകൾ വലിച്ചുനീക്കാന്‍ ശ്രമം. പൊലീസുമായി ഉന്തുംതള്ളും ഉണ്ടായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കറുത്ത വേഷമിട്ട് കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ ഒരുക്കി പൊലീസ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളുള്ളത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരും.
മലപ്പുറത്തും കറുത്ത മാസക് ധരിക്കുന്നതിന് വിലക്ക്. തവനൂരില്‍ വ്യാപകമായി പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് കഴിപ്പിച്ചു. പകരം മറ്റ് കളറുകളിലുള്ള മാസ്‌ക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെ കരുതല്‍ തടങ്കലിലാക്കിയത്.