Connect with us

KERALA

പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ

Published

on

കോഴിക്കോട്: പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപിയുടെ പരിഹാസം. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ഇത്രയൊക്കെ ആരോപണമുയര്‍ന്നിട്ടും പൊതുസമ്മേളനത്തിലെ വീരവാദം മുഖ്യമന്ത്രി എന്തുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ പറ്റി ചോദിച്ചപ്പോൾ താൻ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു, ഈ ജോലിയും ഇഷ്ടപ്പെടുന്നു എന്നായിരുന്നു ​ഗവർണറുടെ മറുപടി.

Continue Reading