Crime
ഒറ്റപ്പാലത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. അർദ്ധരാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.
ആക്രമണത്തിൽ ഓഫീസിലെ ജനൽചില്ലുകളും കതകിനും കേടുപാടുകൾ സംഭവിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്തിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ്-സിപിഎം പാർട്ടിയോഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.