HEALTH
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്വാസനാളിയില്‍ അണുബാധ,ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തിൽ

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ്. സോണിയയുടെ മൂക്കില്‍നിന്നു രക്തസ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.അണുബാധയെത്തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ജൂണ്‍ 12 ഉച്ചയ്ക്ക് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉടന്‍ ചികിത്സ നല്‍കുകയും ഇന്നലെ രാവിലെ അനുബന്ധ തുടര്‍നടപടികള്‍ക്ക് വിധേയയാക്കുകയും ചെയ്തു. ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ കണ്ടെത്തിയതായും കൊവിഡിന് ശേഷമുള്ള സങ്കീര്‍ണതകളാല്‍ സോണിയ ചികിത്സ തുടരുകയാണ്, സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.