Crime
രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനയെത്തുടർന്ന് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മറുപടി തൃപ്തികരമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.കേസിൽ ഇതുവരെ മൂന്ന് ദിവസമാണ് രാഹുലിനെ ചോദ്യം ചെയ്തത്. അതേസമയം, ഇഡി നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ 10 മണി മുതൽ ജന്ദര്‍മന്തറില്‍ പ്രതിഷേധിക്കുകയാണ് . അഗ്നിപഥ്, ഇഡി വിഷയങ്ങൾ ഉന്നയിച്ച് നേതാക്കൾ വൈകിട്ട് അഞ്ച് മണിക്ക് രാഷ്ട്രപതിയേയും കാണും അതിനിടെ എ. ഐ.സി.സി ആസ്ഥാനത്തേക്കുള്ള റോഡ് പോലീസ് അടച്ചു.