Crime
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫും

വയനാട്: കൽപ്പറ്റയിൽ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫിന് പങ്കെന്ന് കോണ്‍ഗ്രസ് . കൽപ്പറ്റ എം.എൽ.എ ഐ.സി ബാലകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിര്‍ദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
വീണാ ജോര്‍ജിന്റെ സ്റ്റാഫ് അക്രമത്തിൽ പങ്കെടുത്തുവെന്ന കാര്യം പുറത്തുവരുന്നു. പോലീസ് ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.