HEALTH
പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 16,135 പേർക്ക് രോഗം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 16,135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,02,429 ആയി ഉയർന്നു. 4.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 1,11,711 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 13,929 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,28,65,519 ആയി. ഇന്നലെ 3,32,979 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.