Education
സ്‌കൂൾബസിന് മുകളിലേക്ക് ഇലക്‌ട്രിക് പോസ്‌റ്റ് മറിഞ്ഞ് വീണു

കൊച്ചി: സ്‌കൂൾബസിന് മുകളിലേക്ക് ഇലക്‌ട്രിക് പോസ്‌റ്റ് മറിഞ്ഞ് വീണു. കൊച്ചി മരടിലാണ് സംഭവമുണ്ടായത്. അപകട സമയത്ത് എട്ട് കുട്ടികൾ വണ്ടിയിലുണ്ടായിരുന്നു. തൃപ്പൂണിത്തുറയ്‌ക്കടുത്ത് ഏരൂരിലെ സ്വകാര്യ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് വൈദ്യുതബന്ധമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന ബസ് ഇലക്‌ട്രിക് പോസ്‌റ്റിലെ കേബിളിൽ തട്ടി. ഇതോടെ പോസ്‌റ്റ് ഒടിഞ്ഞ് ബസിന് മുകളിൽ വീഴുകയായിരുന്നു. സംഭവം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ സുരക്ഷിതമായി മാറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല.