Crime
രാജി വെക്കേണ്ടെന്ന് സെക്രട്ടറിയേറ്റ്. സജി ചെറിയാന് താല്‍ക്കാലിക ആശ്വാസം

തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. രാജി വെക്കാതെ പ്രശ്‌നം തീര്‍ക്കാന്‍ പറ്റുമോയെന്ന് എ.ജി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇക്കാര്യത്തിലുള്ള പ്രതിഷേധം കടുപ്പിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. പ്രശ്‌നം കോടതി കയറിയാല്‍ കൂടുതല്‍ കുരുക്കിലേക്ക് പോകുമെന്നതിനാല്‍ രാജി തന്നെയാണ് നല്ലതെന്ന് ഘ
ടക കക്ഷികളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സി.പി.എം ദേശീയ നേതൃത്വത്തിനും മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ കടുത്ത നീരസം ഉയര്‍ന്നിരുന്നു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നത്. തല്‍ക്കാലം രാജി വെക്കാതെ ഗവര്‍ണറുടെ നീക്കത്തിന് വേണ്ടി കാത്തിരിക്കാമെന്ന നിലപാടിലാണ് സി.പി.എം നേതൃത്വമെന്നറിയുന്നു.