Crime
സി.പി.എം നിര്‍ണായക നീക്കത്തിൽ .അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സി.പി.എം നിര്‍ണായക നീക്കത്തിൽ . മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി.
ഈ വിഷയത്തില്‍ രാജി ഒഴിവാക്കാന്‍ കഴിയുമോ എന്നതും പരാമര്‍ശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാല്‍ അവിടെ നിന്ന് തിരിച്ചടിയോ പരാമര്‍ശമോ ഉണ്ടാകുമോ എന്നതും സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്.
എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് ആദ്യം എത്താതിരുന്ന സജി ചെറിയാനെ പിന്നീട് നേതാക്കള്‍ വിളിച്ച് വരുത്തി. മന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ട്.