Crime
രണ്ടാം ഇന്നിംഗ്സിലെ ആദ്യ വിക്കപ്പ് തെറിച്ചു. സജി ചെറിയാന്‍ പുറത്ത്

തിരുവന്തപുരം: ഭരണഘടനെ വിമര്‍ശിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. ഇന്ന് കാലത്ത് ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും പി.ബി നിര്‍ദേശം മാനിച്ചാണ് രാജിയെന്നാണ് വിവരം . രാജിക്കാര്യത്തില്‍ നാളെത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുക്കാമെന്ന കാര്യമാണ് രാവിലെ പുറത്ത് വന്ന വിവരമെങ്കിലും വൈകിട്ടോടെ കാര്യങ്ങള്‍ കുഴങ്ങി മറിയുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിലപാടാണ് ഇതിന് കാരണമെന്നാണ് വിവരം.
ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കണ്ട ശേഷം സജി ചെറിയാന്‍ തന്നെയാണ് രാജിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ എ.ജി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇക്കാര്യത്തിലുള്ള പ്രതിഷേധം കടുപ്പിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയായി. പ്രശ്നം കോടതി കയറിയാല്‍ കൂടുതല്‍ കുരുക്കിലേക്ക് പോകുമെന്നതിനാല്‍ രാജി തന്നെയാണ് നല്ലതെന്ന് അഭിപ്രായമുയരുകയായിരുന്നു. സി.പി.ഐക്കും മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. സി.പി.എം ദേശീയ നേതൃത്വത്തിനും മന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ കടുത്ത നീരസം ഉയര്‍ന്നിരുന്നതോടെയാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത.്