Crime
തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി വിവാദമുണ്ടാക്കി- സജി ചെറിയാന്‍

തിരുവന്തപുരം: ഭരണഘടന സംരക്ഷണം പ്രധാന രാഷട്രീയ ഉത്തരവാദിത്വമാണെന്നും ഒരിക്കല്‍ പോലംു താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ രാജിക്കാര്യം അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നയാളാണെന്നും സജി ചെറിയാന്‍ പറഞ്ഞു.തെറ്റിദ്ധാരണാജനകമായി മല്ലപ്പള്ളിയിലെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി വിവാദം ഉണ്ടാക്കുകയായിരുന്നു. ഒരു മണിക്കൂറോളമുള്ള പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ദുര്‍വ്യാഖ്യാനം ചെയ്തത്. ഞാന്‍ സ്വതന്ത്ര മായ തീരുമാനം എടുക്കുകയായിരുന്നു. മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നിയതു കൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തിലെ നിയമ പ്രശ്‌നം മുഖ്യമന്ത്രി എ.ജിയുമായ് സംസാരിച്ചുവെന്നും അക്കാര്യം മുഖ്യമന്ത്രി അറിയിച്ചെന്നും താന്‍ രാജിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
്