Education
മഹാരാജാസ് കോളേജിൻ്റെ കൊച്ച് അനുജത്തി ശഹദിയുടെ സ്വപ്നം സഫലീകരിച്ച് കിവിസ് ക്ലബ്ബ്, തലശ്ശേരി.

കൊച്ചി: മഹാരാജാസ് കോളേജ് ബി.എ. രണ്ടാം വർഷ വിദ്യാർത്ഥിയും ഭിന്നശേഷികാരിയുമായ ശഹദ്ധിയയുടെ ആഗ്രഹം സമുഹാമധ്യമങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളും പ്രായസങ്ങളും അധികാരികളേയും ജനങ്ങളെയും അറിയിക്കുകയും നടപടി കൈക്കൊള്ളുക ചെയ്യുക എന്നതാണ്. ആ ആവശ്യം നിറവേറ്റാൻ ഒരു നല്ല സ്മാർട് ഫോൺ ആഗ്രഹിച്ച ശഹിധക്ക് മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ജയമോൾ ടീച്ചർ കിവീസ് ക്ലബ്ബ് നൽകിയ ഐഫോൺ 13 കൈമാറി ആഗ്രഹം സഫാലീകരിച്ച് കൊടുത്തു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷത സി. ഓ.ടി. നസീർ കിവീസ് ക്ലബ്ബ് രക്ഷാധികാരി നിർവഹിച്ചു. സ്വാഗതം: അനുജ. ബി. മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സൺ, ആശംസകൾ: റീന ടീച്ചർ (ഫിസിക്കൽ എഡ്യൂക്കേഷൻ), സുൽഫിക്കർ, നന്ദി: ഷിബു പവാസ്, ശർമീസ് (ടാൻസാനിയ), കൃഷ്ണകുമാർ പി.സി. എന്നിവർ സംസാരിച്ചു.