Crime
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

കൽപറ്റ : രാഹുൽ ഗാന്ധി എം.പിയുടെ കൽപറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൽപറ്റ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റി തന്നെ പിരിച്ച് വിട്ടിരുന്നു.