Connect with us

Crime

വിമാനത്തിലെ പ്രതിഷേധം ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി . കേസിന്റെ ഗൗരവം കുറയ്ക്കാൻ നൽകിയ പരാതിയെന്നും മുഖ്യമന്ത്രിപിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇ പി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തത്.പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാൻ ശ്രമിച്ചു. ഇതിനെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ-മെയിലിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. ഇ പി ജയരാജൻ മർദിച്ചതായി കേസിലെ പ്രതികൾ കോടതിയിലോ പൊലീസിലോ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു |

Continue Reading