Crime
ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. സരിത്തിനെ കഴിഞ്ഞാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, കേന്ദ്ര സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. തനിക്ക് പല ഭാഗങ്ങളിൽ നിന്നും ഭീഷണിയുണ്ടെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് സ്വപ്ന സുരേഷ് ഹർജി നൽകിയത്.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മറ്റ് ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേട്ടിന് മുന്നിൽ സ്വപ്‌ന സുരേഷ് വ്യാജ മൊഴി നൽകിയെന്നും, മുഖ്യമന്ത്രിയെയും സർക്കാരിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്നയ്‌ക്കെതിരെ കേസെടുത്തത്.