Connect with us

Education

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ തള്ളി

Published

on

കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി.
കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു കൊണ്ട് സർവകലാശാല തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു. കോടതി പുന:സംഘടന അംഗീകരിക്കാന്‍ തയ്യാറായില്ല. ചാൻസിലറുടെ ഉത്തരവാദിത്വത്തിൽപെട്ട കാര്യമായത് കൊണ്ട് ഗവർണറുടെ അംഗീകാരമില്ലാതെ പുനഃസംഘടന സാധ്യമല്ലെന്നാണ് കോടതി വിധിച്ചത്.

ഇതിന് ശേഷമാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന ഗവർണറുടെ അംഗീകാരത്തിനായി വന്നത്. എന്നാൽ 72 ബോർഡ് ഓഫ് സ്റ്റഡീസിന്റെ നാമനിർദേശവും ഗവർണർ തള്ളുകയായിരുന്നു.ചാൻസലർ നടത്തേണ്ട നാമനിർദേശങ്ങൾ എങ്ങനെ സർവകലാശാല നിർവഹിക്കും എന്നതില്‍ വിശദീകരണം നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

Continue Reading