KERALA
സാനിറ്റൈസർ നിർമ്മാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ചികിത്സയിലായ കാസർകോഡ് സ്വദേശി മരിച്ചു

മൂന്നാർ: ചിത്തിരപുരത്ത് സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി പി.പി. ഹരീഷാണ് മരിച്ചത്. മൂന്നാറിൽ ഹോംസ്റ്റേയിലെ ജീവനക്കാരനായിരുന്നു ഇയാൾ.
സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കഴിച്ചതാണ് അപകടത്തിനിടയാക്കിയത്. പ്രാഥമിക അന്വേഷണത്തിൽ ഓൺലൈൻ വ്യാപാര സൈറ്റിൽ നിന്നാണ് സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ വാങ്ങിയതെന്ന് കണ്ടെത്തിയിരുന്നു