KERALA
ബി.അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: സി.ഐ.ടി.യു യൂണിയനുമായുള്ള രൂക്ഷമായ തർക്കത്തിലായിരുന്ന ബി അശോകിനെ കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി. രാജൻ എൻ ഖോബ്രഗഡെയാണ് പുതിയ ചെയർ മാൻ.
ബി അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. യൂണിയനുമായുള്ള തർക്കത്തിൽ അശോകിനെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ സർക്കാരിനുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. .ചെർമാനെ മാറ്റാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ. നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.അവസാനവട്ട ചര്‍ച്ച കഴിഞ്ഞതിന്റെ പിറ്റേ ദിവസം അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെതിരെ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് അശോക് പിഴ ചുമത്തിയിരുന്നു. സമരം നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്നതിനാലായിരുന്നു അസോസിയേഷന്‍ താല്‍കാലികമായി സമരം നിര്‍ത്തിയത്. ഹൈക്കോടതിയുടെ ഇടപെടലും സമരം അവസാനിപ്പിക്കാൻ കാരണമായിരുന്നു.