Connect with us

HEALTH

സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കി പോക്സ്

Published

on

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.. യു എ ഇയിൽ നിന്ന് ഈ മാസം ആറിന് എത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. അടുത്ത് സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്ത് മൂന്നുപേർക്കാണ് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. കൊല്ലം, കണ്ണൂർ സ്വദേശികൾക്കാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് കൂടുതൽ മങ്കിപോക്സ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം.

Continue Reading