Connect with us

KERALA

ജീവനക്കാർക്ക ശമ്പളം നല്‍കാന്‍ 65 കോടി സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

Published

on

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജൂലായ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തുതീര്‍ന്നിട്ടില്ല. ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഇനിയും 26 കോടി രൂപ വേണം. അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്.79 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്.

Continue Reading