KERALA
പത്തനംതിട്ടയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു മൂന്ന് യാത്രക്കാർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും മരണപ്പെട്ടു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ഭാര്യ ഫെബ മാത്യു, മകള്‍ ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യൂ പാസ്റ്ററാണ്.മുന്നില്‍ പോയ സ്വകാര്യ ബസിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പതിനഞ്ച് മിനിട്ടോളം കാർ വെള്ളത്തിലൂടെ ഒഴുകിയിരുന്നു.നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.