KERALA
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ഫൈബര്‍വള്ളം അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് പള്ളിമണ്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.ഇന്നലെഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പള്ളിമണ്‍ ഇത്തിക്കരയാറില്‍ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലിറങ്ങിയപ്പോഴായിരുന്നു അപകടം. വെല്‍ഡിങ് ജോലിക്കായി പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ നാലുപേര്‍ ആറ്റിലിറങ്ങി. ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. സ്‌കൂബാ സംഘവും മുങ്ങല്‍വിദഗ്ധരും സ്ഥലത്തെത്തി രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു.
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ചേറ്റുവ അഴിമുഖത്തിന് സമീപം ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടം സ്വദേശികളായ മണിയന്‍ (വര്‍ഗീസ്-46), ഗില്‍ബര്‍ട്ട് (58) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.