Connect with us

KERALA

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ് .തൃശൂരിൽ സ്ഥിതി അതീവ ഗുരുതരം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷച്ചുഴിയും മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. കാലവർഷക്കാറ്റും ശക്തപ്രാപിച്ചിട്ടുണ്ട്.
മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

ഡാമുകൾ പലതും തുറന്നതോടെ നദികളിൽ ജലനിരപ്പ് കുതിച്ചുയർന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാലായിൽ റോഡിൽ വീണ്ടും വെള്ളം കയറി. തൃശൂരിൽ സ്ഥിതി അതീവ ഗുരുതരമാണ്. ചാലക്കുടിപ്പുഴയുടെ കരയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുഴയിൽ ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്.2018, 2019 പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. ചാലക്കുടിയിൽ അടുത്ത ഒരുമണിക്കൂറിനുള്ളിൽ അതിതീവ്ര മഴയുണ്ടാകുമെന്നു മുന്നറിയിപ്പ് നൽകി.

Continue Reading