Connect with us

KERALA

ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്‍റെ ഓഫീസും കത്തി നശിച്ചു

Published

on

.

ചേര്‍ത്തല: പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്‍റെ ഓഫീസും പൂര്‍ണമായും കത്തി നശിച്ചു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ് മുറിയിലെ ഗ്രില്ല് വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി ചിതറിയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.

നാളെ നടത്തുന്ന സപ്താഹയജ്ഞത്തിന് വേണ്ടി കതിന സൂക്ഷിച്ചിരുന്നു. ഓഫീസിന് ഒരു മീറ്റര്‍ അകലെയണ് വെടിമരുന്ന് സൂക്ഷിച്ച മുറി.അമ്പലത്തിന്റെ ഓഫീസില്‍ അറ്റകുറ്റപ്പണിക്ക് വന്ന പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു.

Continue Reading