KERALA
കെ.കെ. രാഗേഷിന്റെ ഭാര്യയുടെ ഡെപ്യൂട്ടേഷൻ പദവി ഒരു വർഷത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടേഷൻ പദവി
ഒരു വർഷത്തേക്ക് കൂടി നീട്ടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയയെ തിരഞ്ഞെടുത്ത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിയമന ഉത്തവ് പുറത്തിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നൽകിയത്.
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സ്‌ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു. യു.ജി.സി. ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയത് എന്ന പരാതി ഉയർന്നിരുന്നു. പരാതിയില്‍ കണ്ണൂര്‍ വിസി ഡോ.ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടിരുന്നു.