Connect with us

KERALA

സമരത്തിൽ പോലും പങ്കെടുക്കാത്ത ആർ.എസ്.എസുകാർ ഇപ്പോൾ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ഇ.പി. ജയരാജൻ

Published

on

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായി ഒരു സമരത്തിൽ പോലും പങ്കെടുക്കാത്ത ആർ.എസ്.എസുകാർ ഇപ്പോൾ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ . 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പേട്ട രാജേന്ദ്രൻ മൈതാനിയിൽ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏതെങ്കിലും ആർ.എസ്.എസുകാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും ആർക്കെങ്കിലും ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേൽക്കേണ്ടി വന്നിട്ടുണ്ടോയെന്നും സമരചരിത്രം പരിശോധിച്ചാൽ മനസിലാകും. ഗ്രാമങ്ങളിൽ ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും കാവലാളായിരുന്ന ആർ.എസ്.എസുകാർ എന്നും ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു. ആർ.എസ്.എസിന്റെ ഗണവേഷം ബ്രിട്ടീഷ് കൾച്ചറിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാൻ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് ആർ.എസ്.എസെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

Continue Reading