Connect with us

KERALA

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Published

on

തിരുവനന്തപുരം. :വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്ര സർക്കാർ നീക്കം കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് കൂട്ടാൻ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് വന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയത്

റെഗുലേറ്ററി ബോർഡിന്റെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാനാണ്  കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്.വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് മറുപടി നൽകുമെന്നും മന്ത്രി അറിയിച്ചു.

Continue Reading