Connect with us

Crime

യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയതിന് പിന്നിൽ  ഡിവൈഎഫ്ഐ ഭീഷണി ആണെന്ന ആരോപണവുമായി ബന്ധുക്കൾ

Published

on

ആലപ്പുഴ: യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയതിന് പിന്നിൽ  ഡിവൈഎഫ്ഐ ഭീഷണി ആണെന്ന ആരോപണവുമായി ബന്ധുക്കൾ. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാജിനെ കാണാതാകുന്നതിന് മുമ്പ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദസന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്.

സഹോദരി വിളിച്ചപ്പോള്‍ ഡിവൈഎഫ്ഐക്കാരായ മുന്ന, ഫൈസല്‍ എന്നിവര്‍ തന്നെ മര്‍ദിച്ചതായും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നും നന്ദു പറഞ്ഞിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.  പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയുമാണ് നന്ദുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും ഡി.വൈ.എഫ്.ഐ.ക്കാര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടിയതെന്നും ബന്ധുക്കൾ പറയുന്നു. 

നന്ദുവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ കുറേയധികം ഉപദ്രവിച്ചു എന്നാണ് നന്ദുവിന്റെ സഹോദരി പറഞ്ഞത്. വീട്ടിൽ വന്ന് വെല്ലുവിളികൾ നടത്തി. നന്ദുവിനെയും മറ്റ് അഞ്ച് പേരെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അവർ ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്നും അവർ പറഞ്ഞു. പ്രദേശത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കഞ്ചാവ്ഉപയോഗിക്കുന്നവരാണെന്നും നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.  ശബ്ദസന്ദേശത്തിൽ ചിലരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും അവരെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.  പ്രദേശത്തുള്ള യുവാക്കളെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതി നേരത്തെ തന്നെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ പാർട്ടിയെയോ ആശയങ്ങളെയോ പിന്തുണയ്‌ക്കാത്തവരെയാണ് മർദ്ദനത്തിന് ഇരയാക്കുന്നത്. പോലീസും ഇതിന് കൂട്ടുനിൽക്കുന്നു എന്നും ആരോപണമുണ്ട്.

Continue Reading