Education
കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ അംഗത്തെപ്പോലെയാണെന്നു ഗവർണർ

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ അംഗത്തെപ്പോലെയാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.കേരളത്തിലെ സർവകലാശാലകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടന്ന നിയമനങ്ങളിൽ സഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സർവകശാലകളിലും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ നടന്ന പ്രധാനമായും നടന്ന നിയമങ്ങളിൽ എത്ര ബന്ധു നിയമനങ്ങൾ ഏതൊക്കെ ഉണ്ട് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായി അന്വേഷണം നടത്തും. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. കണ്ണൂർ വൈസ് ചാന്‍സ്‌ലര്‍പെരുമാറുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡർ എന്ന നിലയിലാണ്. അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച രീതിയലല്ല പ്രവർത്തനം. പ്രിയ വർഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മികച്ച വിദ്യാർഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നതെന്നും ഇതിന് കാരണം കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നും ഇതൊരിക്കലും താൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.