Crime
മഞ്ചേശ്വരം ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയി

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയത്. രാത്രി 12നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് കവർച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു.