Education
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ക്രിമിനലാണെന്ന് ഗവർണർ

ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്. വൈസ് ചാൻസലർ ക്രിമിനലാണെന്ന് ഗവർണർ
ആരോപിച്ചു.എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും ഗവർണർ കുറ്റപ്പെടുത്തി.
വിസിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിസി നടത്തി. എന്നെ കായികമായി നേരിടാൻ അദ്ദേഹം ഒത്താശ ചെയ്തു. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം കയ്യേറ്റം റിപ്പോർട്ട് ചെയ്തില്ല. മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് വിസിയുടെ പ്രവർത്തനങ്ങളെന്നും ഗവർണർ പറഞ്ഞു.
‘‘സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നത്. തന്നെ ആർക്കും വിമർശിക്കാം. പദവിയുടെ ധർമം നിർവഹിക്കും. സർക്കാരുമായി രാഷ്ട്രീയ പ്രശ്നമില്ല’’– ഗവർണർ കൂട്ടിച്ചേർത്തു.