Connect with us

Crime

തൃശ്ശൂരിൽ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

Published

on


തൃശൂർ: തൃശൂർ പഴയന്നൂർ എളനാട് പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജയിൽപുളളികൾക്ക് പരോൾ അനുവദിച്ചിരുന്നു.

ഇതനുസരിച്ച് രണ്ട് മാസമായി ഇയാൾ പരോളിൽ നാട്ടിലുണ്ടായിരുന്നു. ഏളനാട് തിരുമണി സ്വദേശിയാണ് സതീഷ്. പഴയന്നൂർ പോലീസ് അന്വേഷണം തുടങ്ങി.

Continue Reading