KERALA
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും സെപ്തംബർ നാലിന് വിവാഹിതരാകും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന്‍ ദേവും സെപ്തംബർ നാലിന് വിവാഹിതരാകും. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുകയാണ് സി പി എം .തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഏവരെയും ക്ഷണിക്കുന്നത്. ലളിതമായി തയ്യാറാക്കിയ കത്തിൽ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകളില്ല. പകരം പാർട്ടിയിലെ ഭാരവാഹിത്വമാണ് പറയുന്നത്.2022 സെപ്തംബർ നാലിന് രാവിലെ പതിനൊന്ന് മണിക്ക് എ കെ ജി സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. ശേഷം കോഴിക്കോട് വിവാഹ സത്കാരം നടത്തും. കഴിഞ്ഞ മാർച്ചിലായിരുന്നു ആര്യയുടെയും സച്ചിന്റെയും വിവാഹ നിശ്ചയം നടന്നത്.എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യാ രാജേന്ദ്രന്‍. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍ദേവ്.