Crime
തലശ്ശേരി നഗരസഭയുടെ തുടർച്ചയായുള്ള നീതി നിഷേധം സഹിക്കാൻ കഴിയാത്തതിനാലാണ് നാടുവിട്ടതെന്ന് വ്യവസായ ദമ്പതികൾ

കണ്ണൂർ. തലശ്ശേരി നഗരസഭയുടെ തുടർച്ചയായുള്ള നീതി നിഷേധം സഹിക്കാൻ കഴിയാത്തതിനാലാണ് നാടുവിട്ടതെന്ന് വ്യവസായ ദമ്പതികളായ രാജ് കബീറും ഭാര്യ ശ്രീവിദ്യയും പറഞ്ഞു.
മന്ത്രി പി രാജീവ് ഇടപെട്ടിട്ടും നീതി ലഭിച്ചില്ല.നഗരസഭ പറഞ്ഞിട്ടാണ് കടയ്ക്ക് മുൻപിൽ ഷീറ്റിട്ടതെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.
തലശേരിയിൽ നിന്ന് കാണാതായ സംരംഭക ദമ്പതികളായ താഴെ ചമ്പാട്ടെ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും രാവിലെയോടെ തലശേരിയിലെത്തിച്ചു.വ്യവസായ സംരംഭത്തിന് തലശ്ശേരിനഗരസഭ താഴിട്ടതോടെയാണ് ഇരുവരും നാടുവിട്ടത്.
ദമ്പതികൾ നാടുവിട്ടതിനു പിന്നാലെ കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോയമ്പത്തൂരിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ കോയമ്പത്തൂരിലെത്തിയിരുന്നു. ദമ്പതികൾ അവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു.ഇരുവരെയും രാവിലെ കോടതിയിൽ ഹാജരാക്കി.
തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ 18 വർഷമായി സംരംഭം നടത്തിവരികയായിരുന്നു ഇവർ കയ്യേറ്റം ആരോപിച്ച് ഈയിടെ നഗരസഭ ഇവരുടെ സംരംഭത്തിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനാൽ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കൾക്ക് സന്ദേശം അയച്ചിട്ടാണ് ഇവർ നാടുവിട്ടത്. ‘പ്രശസ്ത ബാലസാഹിത്യകാരൻ പരേതനായ കെ. തായാട്ടിന്റെ മകനാണ് രാജ് കബീർ .