Gulf
ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീൻ . തനിക്ക് രക്ഷിതാവിനെ പോലേ തണലായിരുന്നു ഉസ്താദ്

കണ്ണൂർ: ഇന്ന് വിട പറഞ്ഞإസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് ഗൾഫിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീൻ .
ഞാനനുഭവിച്ച നിലാവും കുളിരുമായിരുന്നു ശൈഖുനാ ചേലക്കാട് ഉസ്താദ്. എന്റെ പിതാവിന് ഖുതുബി, കോട്ടയംപൊയിൽ
ശൈഖ് തുടങ്ങിയവരുമായുള്ള ആത്മബന്ധം
വലുതായിരുന്നു അങ്ങിനേ കൊച്ചു നാളിലേ
കേട്ടു പോന്ന പൊരുളിന്റെ അനുഭവ
സാന്നിധ്യമായിരുന്നു
ബഹുമാനപ്പെട്ട ചേലക്കാട് ഉസ്താദെന്നും അനുസ്മരണ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
സാമൂഹിക, സാമ്പത്തിക,
കച്ചവട,കാർഷിക,
കൗടുംബിക കാര്യങ്ങളിലെല്ലാം
അറിവോ അഭിപ്രായ
മോ ആരായുമ്പോൾ
ധാരാളം അറിവും അനുഭവവും
അടക്കി വെച്ച അറകളിൽ നിന്ന് വരുന്ന അടരുകളാണ് പിന്നെ അനുഭവപ്പെടാറുള്ളത്.
ആൾകൂട്ടത്തിലും
ചേർത്തുപിടുക്കുന്ന
വാക്കുകൾ നമ്മേ സന്തോഷിപ്പിക്കും.
എന്നാൽ മറ്റുള്ളവർക്ക് അലോസരമാകാതെ വേദിയും സദസും
കൈകാര്യം ചെയ്യും.
പ്രാർത്ഥനാ നിരതമാകുന്ന വേളയിൽ അറിവിന്റെ തീർത്ഥവും,
ആത്മിയതയുടെ ആഴവും സദസ്സനുഭവിക്കുന്നുണ്ടാവും. അറിവും, അദബും പങ്കുവെക്കുന്നതാകും ഉസ്താദിന്റെ വേദിയും,യാത്രയും.
എന്റെയും കുടംബത്തിന്റെയും ക്ഷേമൈശ്വര്യങ്ങളിൽ പ്രാർത്ഥനയും ഉപദേശവുമായി നിന്ന ഒരു മഹാമനസ്ക്കന്റെ വിയോഗം എന്റെ
വലിയ നഷ്ടം തന്നെയാണ്.
ആ കരുതലും പ്രാർത്ഥനയുമാണ്
പ്രതീക്ഷ. നേരിയതെങ്കിലും
ചെയ്ത് കൊടുക്കാൻ കഴിഞ്ഞ ചെറിയ സൗകര്യങ്ങളാണ്
എന്റെ ആശ്വാസം.
വിളിച്ചന്വേഷിക്കുന്ന
ഒരു ആത്മ വസന്തം
പൊഴിഞ്ഞ ദുഃഖത്തിലും സ്വർഗ്ഗ
ത്തിലൊരുമിപ്പിക്കണേ നാഥാ എന്നാണ്
എന്റെ പ്രാർത്ഥനയും പ്രതീക്ഷയുമെന്നും സൈനുൽ ആബിദീൻ തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.