KERALA
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ഒഴിഞ്ഞു. പകരം എം.വി ഗോവിന്ദൻ സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യംകാരണം പാര്‍ട്ടിയുടെ സജീവ ചുമതലയില്‍നിന്ന് ഒഴിഞ്ഞു. പകരം എം.വി ഗോവിന്ദനെ സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കുത്ത പി.ബി യോഗത്തിന് ശേഷം നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പുതിയ സെക്രട്ടറിയെ കണ്ടെത്തിയത്. കോടിയേരി നാളെ തുടർ ചികി സക്കായ് ചെന്നെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ട് പോകും. രാവിലെ പിണറായി വിജയൻ , സീതറാം യെച്ചൂരി , എം.എ ബേബി എന്നിവർ കോടിയേരിയെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ സന്ദർശിച്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള അഭിപ്രായം ആരാഞ്ഞിരുന്നു.
അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് തത്കാലം മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ ദേശീയനേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുമ്പും ചികിത്സയ്ക്കായി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവനെയാണ് അന്ന് ഏല്‍പ്പിച്ചത്. എം.വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ മന്ത്രി സ്ഥാനം ഒഴിയും. മന്ത്രിസഭയിലും അഴിച്ച് പണി വരും.