Connect with us

KERALA

കെ ഫോണ്‍  സൗജന്യ കണക്ഷന്‍ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം

Published

on

കെ ഫോണ്‍  സൗജന്യ കണക്ഷന്‍ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതില്‍ സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനവും സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം.
ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എന്ന തോതില്‍ പതിനാലായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ ഉറപ്പാക്കും. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ ഫോണ്‍. നേരത്തെ ഒരു നിയോജക മണ്ഡലത്തിലെ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എസ് സി വിഭാഗം ലഭ്യമല്ലെങ്കില്‍ 10 ശതമാനം കൂടി എസ്ടി വിഭാഗത്തിന് നല്‍കും.
ഒപ്പം എസ്ടി വിഭാഗമില്ലെങ്കില്‍ ആ മൂന്ന് ശതമാനം കൂടി അതേ നിയോജക മണ്ഡലത്തിലെ എസ് സി വിഭാഗക്കാര്‍ക്ക് നല്‍കും. മണ്ഡലത്തില്‍ രണ്ടുവിഭാഗവുമില്ലെങ്കില്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും.

Continue Reading