KERALA
സിൽവർലൈൻ സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം

സിൽവർലൈൻ സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. സാമൂഹികാഘാത പഠനം നിലവിലെ ഏജൻസിയെ ഏൽപ്പിക്കാം, അല്ലെങ്കിൽ പുതിയ ടെൻഡർ വിളിക്കാമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടന്നു.
എന്നാൽ, സിൽവർലൈൻ പദ്ധതി എങ്ങനെ നടപ്പാക്കാൻ ശ്രമിച്ചാലും എതിർക്കുമെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധങ്ങളെ തുടർന്നാണ് സാമൂഹികാഘാത പഠനം തടസ്സപ്പെട്ടത്.
അതേസമയം, റെയിൽവേ ഭൂമിയിലെ സർവേ പൂർത്തിയായി. 9 ജില്ലകളിലായി 108 ഹെക്ടർ റെയിൽവേ ഭൂമിയാണ് സിൽവൽലൈനിനായി വേണ്ടത്. ഏറ്റവും കൂടുതൽ വേണ്ടത് കോഴിക്കോട് ജില്ലയിൽ – 40.35 ഹെക്ടർ. മലപ്പുറത്ത്– 26.30 ഹെക്ടർ, കണ്ണൂരിൽ – 20.65 ഹെക്ടർ റെയിൽവേ ഭൂമിയുമാണ് വേണ്ടത്.