Crime
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണാക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണാക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി തള്ളി.
സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയതോടെ മന്ത്രിശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഈ മാസം പതിനാറിന് വിചാരണാകോടതിയില്‍ ഹാജരാകണം. തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സാങ്കേതികവാദങ്ങള്‍ ഉന്നയിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിരുകയായിരുന്നു