Connect with us

KERALA

ആര്യ രാജേന്ദ്രനും കെഎം സച്ചിന്‍ദേവും വിവാഹിതരായി

Published

on


തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെഎം സച്ചിന്‍ദേവും വിവാഹിതരായി. ഇന്ന് കാലത്ത് 11 മണിക്ക്  എകെജി സെന്ററില്‍  നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്.
പ്രമുഖ നേതാക്കളെല്ലാം ഇരുവര്‍ക്കും ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി കുടുംബസമേതമെത്തിയാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവഹചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്ക് ചായസല്‍ക്കാരവും നടന്നു.

Continue Reading