Connect with us

KERALA

പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published

on

ആലപ്പുഴ: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ്റെ (18) മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിയോടം മറിഞ്ഞതിൻ്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യൻ്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശൻ്റെ മകനാണ് ആദിത്യന്‍

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അച്ചൻകോവിലാറ്റിലെ ചെന്നിത്തല വലിയ പെരുമ്പുഴക്കടവിന് സമീപം മറിഞ്ഞത്. രാവിലെ 8.30 ന് ആദ്യ ആചാര വെടി മുഴങ്ങിയപ്പോൾ പുറപ്പാടിന്‌ മുൻപ് നദിയിൽ കളിച്ച് പ്രദീക്ഷണം വെയ്ക്കുകയായിരുന്നു പള്ളിയോടം.

പള്ളിയോടത്തിൽ കുട്ടികൾ അടക്കം ആളെണ്ണം കൂടുതൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നദിച്ചിൽ വെള്ള നില കൂടുതലുണ്ട്. വള്ളംമറിഞ്ഞ സ്ഥലത്ത് അടിയൊഴുക്കും കൂടുതലാണ്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തു എത്തി. നേവിയെയും വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാരും സ്കൂബാ ടീമും ചേർന്ന് തിരച്ചിൽ നടത്തി വരുന്നു.

Continue Reading