KERALA
മന്ത്രി കെ.ടി.ജലീലിനു കോവിഡ് ഹോം ക്വാറന്റീനിൽ പോയി

തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. വൈദ്യുതി മന്ത്രി എം.എം.മണിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇതോടെ സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചായി. മന്ത്രിമാരായ ഇ.പി.ജയരാജൻ, തോമസ് ഐസക്, വി.എസ്.സുനിൽകുമാർ എന്നിവരും രോഗബാധിതരായിരുന്നു.