Connect with us

KERALA

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചു.ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് 20 നും 45 നും ഇടയിലുള്ള പുരുഷന്‍മാർ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21.3 ശതമാനമാണ് വര്‍ധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കില്‍ മൂന്നാം സ്ഥാനത്താണ് കേരളം.
കേരളത്തിലെ 5 വര്‍ഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
2017ല്‍– 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2018ല്‍ അത് 8237 ,2019 ല്‍ ഇത് 8556 ,2020 – 8500 ,2021 ല്‍ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്.
മൂന്ന് പുരുഷന്‍മാരില്‍ ഒരു സ്ത്രീ എന്നാണ് കണക്ക്.അതായത് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്‍മാരാണ് എന്നര്‍ത്ഥം. ഇതില്‍ തന്നെ വിവാഹിതരായ പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍ അത്മഹത്യ ചെയ്യുന്നത്.
ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍

1) സാമ്പത്തിക പ്രശ്‌നം
2) വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം
3) കുടുംബ പ്രശ്‌നം
4) കോവിഡിന് ശേഷമുള്ള ജീവിത രീതി

എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി വിദഗ്ത്തര്‍ ചൂണ്ടി കാണിക്കുന്നത്. രാജ്യത്ത് പോണ്ടിച്ചേരിയാണ് ആത്മഹത്യ നിരക്കില്‍ ഒന്നാം സ്ഥാനത്ത് ,രണ്ട് തമിഴ്‌നാടാണ്, മൂന്നാ സ്ഥാനത്താണ് കേരളം.

Continue Reading