Crime
എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് ഉച്ചക്ക് പരിഗണിച്ചേക്കും. മുപ്പത് തവണ മാറ്റിവച്ച കേസിൽ സിബിഐയുടെ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്

ന്യൂഡൽഹി:എസ് എൻ സി ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കാൻ സാദ്ധ്യത.ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് രണ്ട് മണിയ്ക്ക് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സിബിഐ ശക്തമായ തെളിവ് നൽകണമെന്ന് മുൻപ് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് യു യു ലളിത് നിർദേശം നൽകിയിരുന്നു. കോടതികൾ ഒരേ വിധി നൽകിയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാവുകയുള്ളൂവെന്ന് കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മുപ്പത് തവണ മാറ്റിവച്ച കേസിൽ സിബിഐയുടെ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.